കോഴിക്കോട്: ലഹരിപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടലുണ്ടി സമ്പൂർണ "ചെസ് ഗ്രാമം" പദ്ധതിക്ക് തുടക്കം.
ഓഷ്യനസ് ചാലിയം ബീച്ച് ടൂറിസം കേന്ദ്രത്തിൽ 50 ടീമിന്റെ മത്സരങ്ങളോടെയായിരുന്നു ആരംഭം.
മുഖ്യാതിഥികളായ മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ, സിറ്റി പൊലീസ് മേധാവി ടി നാരായണൻ എന്നിവരുമായി ചെസ് കളിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനംചെയ്‌തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് "ലഹരിക്കൊരു ചെക്ക്" സമ്പൂർണ ചെസ് ഗ്രാമം പദ്ധതി.
കടലുണ്ടി പഞ്ചായത്തിനൊപ്പം പൊലീസ്, എക്‌സൈസ്, പൊതുവിദ്യാഭ്യാസ വകുപ്പുകളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ക്ലബ്ബുകള്‍, വായനശാലകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരും പങ്കാളികളാണ്.
ഒരുവര്‍ഷത്തെ പദ്ധതിയിൽ ചെസ് പരിശീലനങ്ങള്‍, ടൂര്‍ണമെന്റുകള്‍, പ്രദര്‍ശനങ്ങള്‍, ചെസ് കോർണറുകൾ തുടങ്ങിയവയുണ്ട്.