/sathyam/media/media_files/2026/03/07/kuruvachal-2026-03-07-17-57-03.jpg)
കോട്ടയം : 2026-27 വര്‍ഷത്തെ ബജറ്റില്‍, കാർഷിക മേഖലയ്ക്ക് 6950999 രൂപയും, ഭവന പദ്ധതികൾക്ക് 8720000 രൂപയും നീക്കി വച്ചുകൊണ്ടുളള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി. ആലീസ് ജോയി മറ്റം അവതരിപ്പിച്ചു.
22,68,15843 രൂപ വരവും 19,42,90920 രൂപ ചെലവും 3,26,05923 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ ആരോഗ്യം കുടിവെള്ളം, ശുചിത്വ - മാലിന്യം, ഭവന നിര്‍മ്മാണം, വനിതാ ക്ഷേമം ഉള്‍പ്പെടുന്ന സേവനമേഖലയ്ക്ക് 3,22,57515 രൂപയും, പശ്ചാത്തലമേഖലയില്‍ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും 1,72,99000 രൂപയും ഘടകസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിയ്ക്കുമായി 5,83,2000 രൂപയും പട്ടികജാതി ക്ഷേമത്തിനായി 42,61,600 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസി ജോസഫ് പൊയ്കയിൽ അദ്ധ്യക്ഷനായുളള ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായുളള ശ്രീ. ഷാജി മാത്യു, ശ്രീമതി. ഷീനാ രാജേഷ്, ശ്രീ. ജോയി മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോഫി മാത്യു, ഡാലിയാ ജോണി, മഞ്ചു ദിലീപ്, അഖിൽ രാജു, സ്മിതാ വിനോദ്, സെന്നി സെബാസ്റ്റ്യൻ, സാജി ജോസഫ്, ജെസി ജോർജ്, ഹരിത അനിൽകുമാർ എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ശ്രീകമാർ എസ്., അക്കൗണ്ടന്‍റ് ശ്രീമതി. ഷെറിൻ ദാമോദർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us