/sathyam/media/media_files/2025/10/07/harithakarmma-sena-2025-10-07-18-57-15.jpg)
കോട്ടയം : കൊഴുവനാൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ളാലം ബ്ലോക്ക് വിഹിതം വകയിരുത്തി വാങ്ങിയ ഹരിതകർമ്മസേനയ്ക്കുളള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ജെസി ജോർജ്ജ് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റിന്റെയും ബ്ലോക്ക് മെമ്പർ ജോസി ജോസഫ് പൊയ്കയിലിന്റെയും പദ്ധതി വിഹിതത്തിൽ നിന്നും 3.75 ലക്ഷം വീതം വകയിരുത്തി ആകെ 7.50 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ വാഹനം ഹരിതകർമ്മസേനകളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുകയും കൂടുതൽ സൂഖമമാക്കുകയും ചെയ്യുമെന്ന് ബ്ലോക്ക് പ്രഡിഡന്റ് അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ലീലാമ്മ ബീജു-വിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സ്മിത വിനോദ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണവും, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് ആശംസകളുമർപ്പിച്ചു. പഞ്ചായത്ത് ജനപ്രിതിനിധികളും, ഹരിതകർമ്മസേനാംഗങ്ങളും, മറ്റ് പൊതുപ്രവർത്തകരും പ്രസ്തുത യോഗത്തിൽ അണിചേർന്നു.