കോഴിക്കോട് : അന്താരാഷ്ട്ര വനിതാദിനാചരണം. നല്ല അമ്മമാരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ .ബി പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ വൈസ് പ്രസിഡന്റ് പി.സരസ്വതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ, സംസ്ഥാന വൈസ്പ്രസിഡൻറ് കെ.വിജയൻ, ജില്ലാ സെക്രട്ടറി എം.മനോഹരൻ, പി.പി.വൈരമണി, വി.രാധാമണി, കെ.പി.ലിന, എം.സുരേന്ദ്രൻ, പി.ഐ. പുഷ്പരാജ് , സി.ദിനേശൻ ടി.എം.യതീന്ദ്രനാഥ്, മോഹനൻ മാവിളി, പി.പീതാംബരൻ എന്നിവർ പ്രസംഗിച്ചു.