Advertisment

സിഎംഎഫ്ആർഐക്ക് ക്ഷേത്രീയ രാജ്ഭാഷ പുരസ്കാരം

New Update
Rajbhasha award to CMFRI

കൊച്ചി: ഹിന്ദി ഭാഷ മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള ക്ഷേത്രീയ രാജ്ഭാഷ പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നൽകുന്ന പുരസ്കാരമാണിത്.

Advertisment

കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആർഐ പുരസ്കാരം നേടിയത്.  


മൈസൂരിലെ കർണാടക ഓപൺ സർവകാലശാലയിൽ നടന്ന ജോയിന്റ് റീജണൽ ഒഫിഷ്യൽ ലാംഗ്വേജ് സമ്മേളനത്തിൽ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരിൽ നിന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഹരീഷ് നായരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Advertisment