/sathyam/media/media_files/2025/03/12/Oc36SjfFSQedB1Mmvzid.jpg)
പാലക്കാട്: പാലക്കാട് - ഗുരുവായൂർ റൂട്ടിൽ പുതുതായി അനുവദിച്ച ബസ് സർവീസ് തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് വി.കെ. ശ്രീകണ്ഠൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി പോകുന്ന നിരവധി ഭക്തജനങ്ങളുടെയും, മറ്റു യാത്രക്കാരുടെയും ദീർഘനാളത്തെ ആവശ്യമാണ് ഇതോടുകൂടി നടപ്പിലാകുന്നത്.
മാസങ്ങൾക്ക് മുമ്പ് ഗതാഗത വകുപ്പ് മന്ത്രി പാലക്കാട് സിപ്പോ സന്ദർശിച്ച വേളയിൽ എം.പി ഇക്കാര്യം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. രാത്രി ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഈ ബസ് സർവീസ് ഏറെ ഉപകാരപ്രദമായിരിക്കും.
രാവിലെ 6.50 ന് ഗുരുവായൂരിൽ നിന്നാരംഭിച്ച് രാവിലെ 9.50ന് പാലക്കാട് സർവീസ് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചതിനാൽ സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, മറ്റ് യാത്രക്കാർ എന്നിവർക്ക് ഈ ബസ് സർവീസ് ഏറെ ഉപകാരപ്രദമായിരിക്കും .യാത്രക്കാരുടെയും, ഭക്തജനങ്ങളുടെയും ദീർഘനാളത്തെ ആവശ്യം അംഗീകരിച്ച് ബസ് സർവീസ് അനുവദിച്ച ഗതാഗത മന്ത്രിക്ക് വി.കെ ശ്രീകണ്ഠൻ എം.പി പ്രത്യേക നന്ദി അറിയിച്ചു.