പാലക്കാട് : വീണ്ടെടുക്കാം അധ്യാപനത്തിൻ്റെ ശക്തിയും സൗന്ദര്യവും എന്ന പ്രമേയത്തിൽ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് (കെഎസ്.ടി.എം)ൻ്റെ 2025 വർഷത്തെ മെമ്പർഷിപ്പ് കാമ്പയിനും അധ്യാപന സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദന സമ്മേളനവും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ. കെ.സി ഉദ്ഘാടനം നിർവ്വഹിച്ചു.
ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ചൊവ്വ രാവിലെ 10 ന് നടന്ന പരിപാടിയിൽ കെ.എസ്.ടി.എം ജില്ലാ പ്രസിഡൻ്റ് ഫാറൂക്ക് .വി.ഐ അധ്യക്ഷത വഹിച്ചു.
കെ . എസ്. ടി. എം സ്റ്റേറ്റ് സെക്രട്ടറി സലാഹുദ്ദീൻ.പി.എ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
തുടർന്ന് പി.എ സലാഹുദ്ദീൻ സുമയ്യ ടീച്ചർക്ക് മെമ്പർഷിപ്പ് നൽകി കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹുസൈൻ.എൻ. കെ, സിദ്ധീഖ്. ടി.എ, ബഷീർ. പി.എം എന്നിവരെ മൊമൻ്റോകൾ നൽകി ആദരിച്ചു. ശേഷം വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗങ്ങൾ നടത്തി
ഹയർ സെക്കൻ്ററി , എസ്.എസ്.എൽ.സി.പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ
ഫാത്തിമ മിൻഹ.പി, അംന നിഹ്‌ല .പി.എഫ് , ഫാദി റസാൻ.പി.എസ്, അമീറ മർവ.കെ,
ജസ് ല അസ് ലിൻ .പി.എം,അൻഷിദ .പി.എ എന്നിവരെ മൊമൻ്റോകൾ നൽകി അനുമോദിച്ചു.
പാലക്കാട് നഗരസഭ കൗൺസിലർ എം. സുലൈമാൻ,FITU പാലക്കാട് ജില്ലാ സെക്രട്ടറി കാജാ ഹുസൈൻ പരിപാടിക്ക് ആശംസകൾ നേർന്നു.
കെ.എസ്.ടി.എം പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ബശ്ശാർ .കെ.എൻ.എം സ്വാഗതവും, കെ.എസ്.ടി.എം പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് സുമയ്യ.എം.കെ നന്ദിയും രേഖപ്പെടുത്തി.