New Update
/sathyam/media/media_files/2025/05/16/zLinmy8M9BKLq9ivqi5V.jpg)
കോഴിക്കോട്: സസ്യധിഷ്ഠിത ഉള്‍പ്പന്ന വികസന മേഖലിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏകദിന സന്ദര്‍ശനം സംഘടിപ്പിക്കുന്നു. നഗരത്തിലെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് സന്ദര്‍ശിക്കാനാണ് അവസരം ഒരുക്കുന്നത്. മെയ് 22 രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും സന്ദര്‍ശനം.
Advertisment
ശാസ്ത്രജ്ഞരുമായി സംവദിക്കുന്നതിനും, സങ്കേതിക കൈമാറ്റത്തിന്റെ സാധ്യതകള്‍ അറിയുന്നതിനും ലാബുകള്‍ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ടാകും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രം അവസരമുണ്ടാകുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 ആണ്. സന്ദര്‍ശന ഫീസ് 250 രൂപ. https://ksum.in/MBGIPS എന്ന രജിസ്ട്രേഷന്‍ ലിങ്കിലൂടെ അപേക്ഷിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us