കുറവിലങ്ങാട് : ഒഡീഷയിൽ ഗംഗാധർ ഗ്രാമത്തിൽ ആക്രമിക്കപ്പെട്ട കുറവിലങ്ങാട് ജയ്ഗിരി സ്വദേശി നിരപ്പേൽ ഫാ ലിജോ ജോർജ് അച്ചന്റെ വസതി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി സന്ദർശിച്ചു.
സംഭവദിവസം ഡൽഹിയിൽ വെച്ചു തന്നെ വിഷയവുമായി ബന്ധപ്പെട്ടു പ്രതിഷേധം രേഖപ്പെടുത്തുകയും ആശങ്കകൾ അറിയിച്ചിരുന്നതായും കുടുംബാംഗങ്ങളെ അറിയിച്ച എംപി അച്ഛനും കുടുംബത്തിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നു ഉറപ്പു നൽകി. ജോസ് പുത്തൻകാല, പി സി കുര്യൻ,ശ്രീ സിറിയക് ചാഴികാടൻ, തോമസ് കന്നുതൊട്ടി കല്ലുവേലിൽ, റോയ് തെക്കേകുറ്റ് എന്നിവർ ഒപ്പമുണ്ടായിരുന്നു.