New Update
/sathyam/media/media_files/2025/10/18/st-marikyes-school-donation-2025-10-18-16-51-05.jpg)
കുറവിലങ്ങാട്: സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. 80 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 45 പേർ രക്തം ദാനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ.ഫാദർ തോമസ് താന്നിമലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
Advertisment
NSS റീജിയണൽ പ്രോഗ്രാം കൺവീനർ .രാഹുൽ ആർ മുഖ്യപ്രഭാഷകനായിരുന്ന ചടങ്ങിൽ അൽഫോൻസാ ജോസഫ്, ബേബി തൊണ്ടാം കുഴി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിന് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന സനൽ, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർ ലാലി ജോസഫ് എന്നിവർ നേതൃത്വം നല്കി.