/sathyam/media/media_files/2025/09/23/3376dd7a-94e1-4896-aef1-94173b21042b-2025-09-23-17-00-34.jpg)
പാലക്കാട്: ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അതുല്യ നടൻ മോഹൻ ലാലിനെ സൗഹൃദം ദേശീയ വേദി അഭിനന്ദിച്ചു. അഭിനയത്തിലെ "ലാലിസം "മലയാളത്തിന് ലഭിച്ച മഹാഭാഗ്യമാണെന്നും കഥാപാത്രത്തിലേക്ക് പൂർണ്ണമായും ഉൾച്ചേർന്ന് സ്വാഭാവിക അഭിനയത്തിലൂടെ കലയുടെ കൊടുമുടിയിലെത്തിയ ലാൽ ആഗോള സിനിമയിൽ ഇന്ത്യൻ മുഖമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും താൻ ഏറെ ബഹുമാനിക്കുന്ന നടികർ തിലകം ശിവാജി ഗണേശനെ പോലെ ലാലും അഭിനയത്തിൻ്റെ ഒരു സർവ്വകലാശാലയായി തീർന്നിരിക്കുന്നുവെന്നും യോഗം വിലയിരുത്തി.
കൊടുമ്പിൽ ശ്രീനാരായണ ഗുരുദേവനേയും സ്വാതന്ത്യസമര പോരാളി ധീരൻ ചിന്ന മലയേയും വന്ദിച്ച് തുടങ്ങിയ അനമോദന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ എസ് . ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ . ഉദ്ഘാടനം ചെയ്തു. എസ്. ശെന്തിൽ കുമാർ , വി. സുഭാഷ് , ബാബു . എം , ശശി. ജി.,നടരാജൻ . എം , സതീഷ് അണ്ണാമലൈ . എ ,എന്നിവർ പ്രസംഗിച്ചു. ധീരൻ ചിന്നമലൈ നാടക അവതരണം , ചരിത്ര നാടകങ്ങളുടെ പ്രാധാന്യം , സാമൂഹ്യ നാടകങ്ങളുടെ പ്രസക്തി എന്നിവ യോഗം ചർച്ച ചെയ്തു