'40 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം' കോങ്ങാട് മണ്ഡലത്തിൽ മൂന്നു പഞ്ചായത്തുകളിലെ ഭൂരഹിത-ഭവനരഹിത ആദിവാസി കുടുംബങ്ങൾക്ക്,ഭൂമി അളന്നു നൽകി

New Update
20251103_115141
കോങ്ങാട് മണ്ഡലത്തിൽ മൂന്നു പഞ്ചായത്തുകളിലെ
ഭൂരഹിത-ഭവനരഹിത പട്ടികവർഗ്ഗക്കാരായവർക്ക്,ഭൂമിയും വീടും നൽകുന്ന പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി എസ് ടി കുടുംബങ്ങളുടെയും,എസ് ടി പ്രമോട്ടർമാരുടെയും,പഞ്ചായത്ത് അധികൃതരുടെയും അവലോകന  യോഗം കരിമ്പ-കപ്പടം ജി എൽ പി സ്കൂളിൽ വിളിച്ചു ചേർത്തു.
Advertisment
എം എൽ എ അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം നടത്തി. പ്രളയത്തിനു ശേഷം,
 ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 40 കുടുംബങ്ങൾക്കാണ്  സ്വന്തമായി ഭൂമി അനുവദിച്ചത്. ഗുണഭോക്താക്കളായവർക്ക് ഭൂമി നിർണ്ണയിച്ച്,നേരിൽ കാണിച്ചു കൊടുത്തു.കരിമ്പ-കപ്പടം ഗ്രാമത്തിൽ ഇരുപത് സെന്റ് സ്ഥലത്തിന്റെ രേഖകൾ ഓരോ കുടുംബത്തിനും ലഭിച്ചു.
അരികുവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി പ്രവർത്തനങ്ങളും പദ്ധതികളുമാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.ഭൂമിയും പാർപ്പിടവും ലഭ്യമാകുന്നതോടെ 
പാർശ്വവൽകൃത വിഭാഗങ്ങളുടെ പുനരധിവാസത്തിന് ഇതോടെ പരിഹാരമാവും.
ഇത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. 
ദുർബല വിഭാഗങ്ങൾക്ക് ഭൂമിക്കൊപ്പം പാർപ്പിടമൊരുക്കാൻ
ലാന്റ് ബാങ്ക് പദ്ധതിയിൽ, നിക്ഷിപ്ത ഭൂമി വിതരണം നടത്താനായത് പ്രത്യേക ഇടപെടലിന്റെയും തുടർച്ചയായ പ്രയത്നത്തിന്റെയും ഫലമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
  ഭൂമി വാസയോഗ്യമല്ലാത്തതു കാരണം കാടിറങ്ങേണ്ടി വന്ന ഞങ്ങൾക്ക്,ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ  സ്ഥലം കിട്ടിയതിൽ ഒരുപാട് നന്ദിയുണ്ടെന്ന് ഗുണഭോക്താക്കൾ വികാരധീരരായി പറഞ്ഞു.
  കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,മണ്ണാർക്കാട് തഹസിൽദാർ ജോയ്.സി.സി,പട്ടികവർഗ വികസന ഓഫീസർ കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയവിജയൻ,രാധിക, സി.പി.സജി തുടങ്ങിയവർ സംസാരിച്ചു.
Advertisment