അന്യായമായ കോർട്ട് ഫീ വർധനവിനെതിരെ പാലായിൽ അഭിഭാഷക പ്രതിഷേധം

New Update
court fee pala

പാലാ: ആയിരം ശതമാനത്തിൽ അധികം കോർട്ട് ഫീസ് വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ കോടതി സമുച്ചയത്തിൽ നടത്തിയ നിൽപ്പു സമരം മുതിർന്ന അഭിഭാഷകൻ കെ. ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

Advertisment

അഡ്വ. മനോജ് കച്ചിറമറ്റം അധ്യക്ഷത വഹിച്ചു. .പാലാ ബാർ അസ്സോസ്സിയേഷൻ മുൻ പ്രസിഡണ്ടുമാരായ അഡ്വ. സിറിയ്ക് ജെയിംസ്, പ്രകാശ് വടക്കൻ, പി. ജെ ജോണി, സന്തോഷ് മണർകാട്, ഉഷാ മേനോൻ, സജികുമാർ എം , ഷാജി എടേട്ട്, ആർ. മനോജ്, ജിൻസൺ ചെറുമല, എ. എസ്. അനിൽകുമാർ, ജേക്കബ്ബ് അൽഫോൻസാദാസ്, എസ്. രാജേഷ്, ആൻ്റണി ഞാവള്ളിൽ, നവീൻ മൈക്കിൽ എന്നിവർ പ്രസംഗിച്ചു

Advertisment