തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്ക് ഫേസ് -3 കാമ്പസിലെ യമുന കെട്ടിടത്തില്‍ പുതിയ ഓഫീസ് തുറന്നു. നിലവില്‍ കൊല്ലം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരികയാണ് അവ്താര്‍.
പുതിയ ഓഫീസ് സ്ഥലത്തേക്ക് അവ്താറിന്‍റെ പ്രവര്‍ത്തനം വിപുലീകരിച്ചതിനെ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉദ്ഘാടന ചടങ്ങില്‍ അഭിനന്ദിച്ചു. തിരുവനന്തപുരം സെസ് എഡിസി ധനൂര്‍ സി.വി, തിരുവനന്തപുരം സെസ് കസ്റ്റംസ് സീതാരാമന്‍ എസ്.ഒ, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡിജിഎം വസന്ത് വരദ എന്നിവരും കമ്പനിയുടെ വിപുലീകരണത്തിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
2014 ല്‍ സ്ഥാപിതമായ അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കൊല്ലം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് സോഫ്റ്റ് വെയര്‍ വികസനം, വെബ്, മൊബൈല്‍ ആപ്പ് വികസനം, എഐ സൊല്യൂഷന്‍സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓസ്ട്രേലിയന്‍ വ്യവസായി ജാക്ക് ചെമ്പിരിക്കയുമായുള്ള പങ്കാളിത്തത്തിലൂടെ മിഡില്‍ ഈസ്റ്റിലും ഓസ്ട്രേലിയയിലും ഗണ്യമായ വികാസത്തിന് അവ്താര്‍ തയ്യാറെടുക്കുകയാണ്. സഞ്ജു എ, കിഷോര്‍ നായര്‍ എന്നിവരാണ് അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സിന്‍റെ സ്ഥാപകര്‍.
വെല്‍കിന്‍സ് ക്യാപിറ്റല്‍ ഓസ്ട്രേലിയ, നെക്സഹോംസ് ബില്‍ഡര്‍ ഗ്രൂപ്പ് ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ ഫണ്ടിംഗ് ഗ്രൂപ്പുകളുടെ ഐടി പങ്കാളിയാണ് അവ്താര്‍. കൂടാതെ കണ്‍സ്ട്രക്ഷന്‍ മാനേജ്മ്ന്‍റ്, നഴ്സിംഗ് പരിചരണ മേഖലകളില്‍ അവ്താറിന് എഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉണ്ട്.
കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റിനെ പരിവര്‍ത്തനം ചെയ്യുന്ന എഐ അധിഷ്ഠിത പരിഹാരമായ 'ബില്‍ഡ് മെട്രിക്സ്' മികച്ച തീരുമാനമെടുടുക്കുന്നതിനുള്ള ഡാറ്റാധിഷ്ഠിത ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. അതേസമയം നഴ്സിംഗ് പരിചരണത്തിലെ നൂതന പ്ലാറ്റ് ഫോമായ 'കെയര്‍നെക്സ്' അത്യാധുനിക എഐ സാങ്കേതികവിദ്യയിലൂടെ രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
വെബ്, മൊബൈല്‍ ആപ്പ് വികസനം, എഐ സൊല്യൂഷന്‍സ്, സോഫ്റ്റ് വെയര്‍ വികസനം എന്നിവയിലെ കമ്പനിയുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ലോകമെമ്പാടുമുള്ള ക്ലയന്‍റുകള്‍ക്ക് കൂടുതല്‍ അത്യാധുനിക പരിഹാരങ്ങളും സേവനങ്ങളും നല്‍കാനാണ് അവ്താര്‍ ലക്ഷ്യമിടുന്നത്.