ചാലക്കുടി : ട്വന്റി20 പാർട്ടി ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഗൽ അവയർനസ് ക്യാമ്പും ലഹരിവിരുദ്ധ സെമിനാറും നടത്തി. ചാലക്കുടി പാർട്ടി ഓഫീസിൽ നടന്ന ക്യാമ്പ് ട്വൻ്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/03/30/24LvvZ2LBD1zE7YYd6eS.jpg)
നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സണ്ണി ഡേവിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ.വർഗീസ് ജോർജ് , ഷിബു വർഗീസ് പേരെപ്പാടൻ , പി ഡി . വർഗീസ്. , ആൻ്റണി പുളിക്കൻ, ജിത്തു മാധവ്, നാരായണൻ ആറങ്ങാട്ടി, ജോർജ് മാർട്ടിൻ, ഷീജ ജോർജ് എന്നിവർ പ്രസംഗിച്ചു. ഹൈക്കോടതി അഭിഭാഷകനായ സജീവൻ കുറുക്കുട്ടിയുള്ളതിൽ, അഡ്വ ചാർളി പോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
/sathyam/media/media_files/2025/03/30/imGnZkxgCflM8DqsNeQB.jpg)
ഫോട്ടോമാറ്റർ : ട്വൻ്റി 20 പാർട്ടി ചാലക്കുടി നിയോജകമണ്ഡലം ലീഗൽ അവയർനസ് ക്യാമ്പും ലഹരി വിരുദ്ധ സെമിനാറും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡൻറ് അഡ്വ. സണ്ണി ഡേവിസ് , ഡോ.വർഗീസ്, ജോർജ്, അഡ്വ. സജീവൻ കുറുക്കൂട്ടിയുള്ളതിൽ,ഷിബു വർഗ്ഗീസ്പെരേപ്പാടൻ , പി ഡി വർഗ്ഗീസ്, ആൻ്റണി പുളിക്കൻ എന്നിവർ സമീപം.