/sathyam/media/media_files/2025/02/11/C4rvnxWMU8Bacn1JIBRX.jpg)
തിരുവനന്തപുരം: ഈ പ്രണയദിനം അതിമനോഹരമായ ഒരു ഓര്‍മയാക്കിത്തീര്‍ക്കുവാന്‍ പ്രണയിതാക്കളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ഒ ബൈ താമര.
മനോഹരാന്തരീക്ഷവും രുചികരമായ വിഭവങ്ങളും ഒരുമിച്ച് ചേരുമ്പോള്‍ പ്രണയ ജോഡികള്‍ക്കെല്ലാം ഈ പ്രണയദിനം അവിസ്മരണീയ അനുഭവമായി മാറും. രണ്ട് രീതിയിലുള്ള ഡൈനിംഗ് ഓപ്ഷനുകളാണ് പ്രണയദിനം ആഘോഷിക്കുന്നതിനായി ഒ ബൈ താമര തയ്യാറാക്കിയിരിക്കുന്നത്.
പൂള്‍സൈഡ് ഡൈനിംഗ്
പൂള്‍സൈഡ് ഡൈനിംഗില്‍ സമൃദ്ധമായ 4 കോഴ്‌സ് സെറ്റ് മെനുവും ഒപ്പം റെഡ് വൈന്‍ അല്ലെങ്കില്‍ വൈറ്റ് വൈനും ആസ്വദിക്കാം. കപ്പിളിന് 4999 + രൂപയാണ് നിരക്ക്. നക്ഷത്രങ്ങള്‍ക്ക് കീഴെ പങ്കാളിക്കൊപ്പം ഒരു റൊമാന്റിക് മീല്‍ ആസ്വദിക്കുന്നതിനായി ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരിക്കുമിത്.
ടേക്ക് ഓഫ് (റൂഫ്‌ടോപ് റെസ്‌റ്റോ ബാര്‍)
പ്രണയ ദിന സന്ധ്യയില്‍ അതിസുന്ദരമായ നഗരദൃശ്യങ്ങളുടെ മനോഹാരിതയില്‍ ക്യുറേറ്റഡ് 4 കോഴ്‌സ് സെറ്റ് മെനുവും ഒപ്പം വൈനും ആസ്വദിക്കാം. കപ്പിളിന് 5999+ രൂപയാണ് നിരക്ക്.
സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി +91 80 6555 1111 എന്ന നമ്പറില്‍ ബന്ധപ്പെടാം.