"ജീവിതമാണ് ലഹരി...ലഹരി അല്ല ജീവിതം" എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ബഹുജന കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുന്നു

author-image
കെ. നാസര്‍
New Update
DRUGS NBC

ആലപ്പുഴ : ലഹരിക്കും മയക്കുമരുന്നിനും എതിരെ  സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും, ലഹരിയുടെ ഉപയോഗം മൂലം വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനും കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജീവിതമാണ് ലഹരി...ലഹരി അല്ല ജീവിതം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ആലപ്പുഴ നഗരത്തിലെ 52 വാർഡു കളിലെയും പ്രധാന കേന്ദ്രങ്ങളിൽ  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്  ബഹുജന കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചിരിക്കുന്നു. 

Advertisment

നഗരസഭയിലെ റസിഡൻസ് അസോസിയേഷനുകൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ ഗ്രന്ഥശാല ആൻഡ് വായനശാലകൾ മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകൾ എന്നിവയുടെപങ്കാളിത്തത്തോടെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ വാർഡ് കേന്ദ്രങ്ങളിലും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, ഡോക്ടേഴ്സ്, അധ്യാപകർ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്യും.


കാരുണ്യയുടെ ഉണർവ് 2025 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരം ലഹരി വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചിട്ടുള്ളത്. മാതാപിതാക്കൾക്കായി ഗൃഹകേന്ദ്രീകൃത ബോധവൽക്കരണവും, വിദ്യാർഥികൾക്കായി സ്കൂൾ കോളേജ് തലത്തിലുള്ള മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളും ഇതിന്റെ തുടർച്ചയായി സംഘടിപ്പിക്കുമെന്നും, വിനാശകാരിയായ ലഹരി സംസ്കാരത്തിനെതിരെ കാരുണ്യ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നുംകാരുണ്യ പ്രസിഡന്റ് പി പി  ചിത്തരഞ്ജൻ എം ൽ എ , സെക്രട്ടറി വി ജി  വിഷ്ണു എന്നിവർ അറിയിച്ചു.

Advertisment