ജീവിതം ക്രിയാത്മകതയുടെ ആഘോഷമാവണം - കെ പി രാമനുണ്ണി

മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ വർണാഭമായി.

New Update
kp ramanunni

കാരന്തൂർ: ക്രിയാത്മകതയുടെ നിരന്തര ആഘോഷമാവണം മനുഷ്യജീവിതമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി. മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ 'യൂഫോറിയ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

 ഒറ്റ നിറങ്ങൾ എന്ന പ്രമേയത്തിൽ പ്രകൃതി, അതിജീവനം, മണ്ണ്, കല, ജീവിതചക്രം തുടങ്ങി വ്യത്യസ്ത ആശയങ്ങൾ ചർച്ച ചെയ്യുന്നതായിരുന്നു ലൈഫ് ഫെസ്റ്റിവൽ. വേഡ് സ്മിത്ത് എഴുത്തു പരിശീലന കളരി, കൃഷിപാഠം, ഫയർ ആൻഡ് സേഫ്റ്റി കോച്ചിംഗ്, കരിയർ ക്ലിനിക്ക് തുടങ്ങി ഒരുമാസം നീണ്ടുനിന്ന വ്യത്യസ്ത അനുബന്ധ പരിപാടികളും ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

നാലു ടീമുകളിലായി 130 വിദ്യാർഥികൾ മാറ്റുരച്ച മത്സരങ്ങളിൽ ടീം സ്വഹറാബ്, ഡാരിയോസ്, സാറ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. റിൻഷാദ് കെ പി കലാപ്രതിഭയും, സ്വബാഹ്, യാസീൻ കാവനൂർ എന്നിവർ സർഗ പ്രതിഭയും നൂറു മുഹമ്മദ് സ്റ്റാർ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.

അക്ബർ ബാദുഷ സഖാഫി, സിപി സിറാജുദ്ദീൻ സഖാഫി, സഈദ് ശാമിൽ ഇർഫാനി, ഇസ്മാഈൽ മദനി, ഉബൈദുല്ല സഖാഫി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വ. മുഹമ്മദ് ശരീഫ്, ഷമീം കെകെ, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ബഷീർ, മൂസക്കോയ, ശമീർ അസ്ഹരി, ആശിഖ് സഖാഫി മാമ്പുഴ തുടങ്ങിയവർ ആശംസകൾ പറഞ്ഞു. യുഫോറിയ കൺവീനർ ഷിബിലി കണ്ണൂർ  സ്വാഗതവും, ഹിറ സെക്രട്ടറി അൽ അബീൻ കൊല്ലം നന്ദിയും പറഞ്ഞു.

Advertisment