/sathyam/media/media_files/2025/10/27/dd12fe16-f4cc-487a-aaaa-24908dd78fcd-2025-10-27-17-33-15.jpg)
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ഞീഴൂര്‍ ക്ഷീരസംഘം ഹാളില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പളളി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയ വര്‍ക്കി, നളിനി രാധാകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ലില്ലി മാത്യു, ലിസി ജീവന്‍, പി.ആര്‍. സുഷമ്മ, ജോമോന്‍ മറ്റം, ശ്രീലേഖ മണിലാല്‍, തോമസ് പനയ്ക്കന്‍, ഷൈനി സ്റ്റീഫന്‍, ക്വാളിറ്റി കണ്‍ട്രാള്‍ ഓഫീസര്‍ ജാക്വിലിന്‍ ഡൊമിനിക്, ക്ഷീരസംഘം പ്രസിഡന്റ്മാരായ കെ.പി. ഷാജി, എം.ജെ. ജോസുകുട്ടി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നോബി സിബി എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us