തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: സിപിഎംന്റെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം നൽകിയ മറുപടി - റസാഖ് പാലേരി

New Update
1 Inauguration by Razaq Paleri

മലപ്പുറം: വെൽഫെയർ പാർട്ടിയെ മുൻനിർത്തി ഇടതുപക്ഷവും വിശിഷ്യാ സിപിഎംഉം നടത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം നൽകിയ മറുപടിയാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച വെൽഫെയർ പാർട്ടി ജനപ്രതിനിധികൾക്ക് മലപ്പുറം മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment


മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ സാജിത അബൂബക്കർ, കോഡൂർ പഞ്ചായത്ത് താണിക്കൽ വാർഡ് മെമ്പർ യൂസുഫ് തറയിൽ എന്ന ഉല്ലാസ് മാനു, മലപ്പുറം മുൻസിപ്പാലിറ്റി മുതുവത്ത്പറമ്പ് വാർഡ് കൗൺസലർ ഷിറിൻ ഇർഫാൻ എന്നീ ജനപ്രതിനിധികൾക്കാണ് സ്വീകരണം നൽകിയത്.  വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ജാഫർ സിസി മുഖ്യപ്രഭാഷണം നിർവഹിച്ചു.  മണ്ഡലം പ്രസിഡന്റ് ജലീൽ കെഎൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഫ്‌സൽ ടി സ്വാഗതവും സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ നന്ദിയും പറഞ്ഞു.

Advertisment