തദ്ദേശ തെരഞ്ഞെടുപ്പ് : മലയോര മേഖലയില്‍ വന്യമൃഗശല്യം രാഷ്ട്രീയ ചര്‍ച്ചയാകുന്നു.. കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസപ്പെടുത്തുന്നു. വണ്ടന്‍പതാല്‍ തേക്ക്കൂപ്പില്‍ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമായെന്നു നാട്ടുകാര്‍

New Update
0f470346-2401-4a62-8dc7-d77d189cf34b

കോട്ടയം:  തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയോര മേഖലയില്‍ വന്യമൃഗശല്യം രാഷ്ട്രീയ ചര്‍ച്ചയാകുന്നു. വോട്ടു ചോദിച്ച് എത്തുന്നവരോട് തങ്ങള്‍ നേരിടുന്ന വന്യമൃഗ ശല്യത്തെക്കുറിച്ചാണു ജനങ്ങള്‍ക്കു പറയാനുള്ളത്. എല്ലാത്തും തങ്ങള്‍ അധികാരമെത്തിയാല്‍ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പാണ് സ്ഥാനാര്‍ഥികള്‍ നല്‍കുന്നത്.

Advertisment

ഇതിനിടെ കോരുത്തോട് റൂട്ടില്‍ വണ്ടന്‍പതാല്‍ തേക്ക്കൂപ്പില്‍ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമാകുന്നത് ജനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും റോഡില്‍ കാട്ടുപോത്തിനെ കാണാന്‍ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്.

ഇതിനിടെ ശബരിമല പാത മുറിച്ചു കടക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡിന് കുറുകെ ചാടിയോടുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരാണ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്.

കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടക വാഹനം ഇടിച്ച് ഇവിടെ കാട്ടുപോത്ത് ചത്ത സംഭവമുണ്ടായിരുന്നു. വെംബ്ലി, നിരവുപാറ, കപകപുരം തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുപോത്ത് എത്തുന്ന പ്രദേശങ്ങളാണ്

Advertisment