/sathyam/media/media_files/2025/05/04/YFtGb41zLJlNEylWSMqH.jpg)
കായംകുളം: സാങ്കേതിക വിദ്യ ഏറെ വളർന്നെങ്കിലും മാധ്യമ പ്രവർത്തനത്തിൻറെ സുരക്ഷിതത്വം നഷ്ടമായ കാലമാണിതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണറും മീഡിയ അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ.എ.എ. ഹക്കീം പറഞ്ഞു.
കേരള ജേണലിസ്റ്റ്സ് യൂണിയൻ സംഘടിപ്പിച്ച സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക സംവിധാനങ്ങൾ വികസിച്ചെങ്കിലും പലപ്പോഴും വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നു.
പത്രപ്രവർത്തർക്ക് ലഭിച്ചിരുന്ന സ്വീകാര്യത ഇല്ലാതാക്കാൻ ആസൂത്രിത നീക്കങ്ങൾ പല ഭാഗത്ത് നിന്നുമുണ്ടാകുന്നു. സാമുഹിക മാധ്യമങ്ങളുടെ വരവോടെ പത്രപ്രവർത്തനത്തിൻ്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന സമീപനങ്ങളും വർധിക്കുകയാണ്.
പലപ്പോഴും ജീവൻ പണയം വച്ചുള്ള ചുമതലാ നിർവ്വഹണമായി പത്രപ്രവർത്തനം മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രാദേശിക പത്രപ്രവർത്തകരാണ് കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കുന്നത്. അവാർഡ് കിട്ടിയ ദിനം കൊല്ലപ്പെട്ട ഫാത്തിമ ഹസ്സൂന ഒടുവിലത്തെ രക്തസാക്ഷിയാണ്.
പത്രപ്രവർത്തകരുടെ ഐക്യം പ്രശ്നങ്ങളുടെ പരിഹാരം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു ഐ.ജെ.യു ദേശീയ സമിതി അംഗം വാഹിദ് കറ്റാനം അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം സജീർ കുന്നുകണ്ടം സ്വാഗതം പറഞ്ഞു .താജുദീൻ ഇല്ലിക്കുളം, സതീശ് കുമാർ, ശ്രീനിവാസ്, വാഹിദ് കൂട്ടേത്ത്, ഷെമീം തോപ്പിൽ, , ബി.എം ഇർഷാദ്, രജിത്ത് ജെ. കുറുപ്പ്, അജീർ യൂനുസ് , ദിപക് രാജ്, സാജൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.