Advertisment

കാറിൽ നിന്നിറങ്ങവെ കാല്‍വഴുതി വീണു; അതേ വണ്ടി കയറി ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. പുറത്തിറങ്ങി വാതിലടച്ച ഉടന്‍ ശ്രീലാല്‍ കാല്‍ വഴുതി കാറിനടിയില്‍ വീഴുകയായിരുന്നു.  കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുക്കുകയായിരുന്നു.

New Update
sreelal

ആലപ്പുഴ:  വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍വഴുതി അതേ കാറിനടിയിലേക്ക് വീണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്. ആലപ്പുള ചേപ്പാട് ദാരുണ സംഭവമുണ്ടായത്.