ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
ആലപ്പുഴ: കരുവാറ്റ ഹൈസ്‌കൂളിന് സമീപം ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം ചവറ സ്വദേശികളായ അസ്ലം (26), ഷെഫീക്ക് (33)) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്കും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റി വന്ന ടെമ്പോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us