ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ കാറിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തെക്കേക്കരയിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് അയല്‍വാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിടിച്ചത്

New Update
suma saji

ആലപ്പുഴ: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ കാറിടിച്ച്‌ വീട്ടമ്മ മരിച്ചു.  ആലപ്പുഴ ങ്കൊമ്പ് തെക്കേക്കര ശ്രീനിലയത്തിൽ സുമ സജി(47 )യാണ് മരിച്ചത്. എ സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിൽ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയ്ക്കാണ് സംഭവം.

Advertisment

തെക്കേക്കരയിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് അയല്‍വാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അയല്‍വാസി തെക്കേക്കര ബ്രഹ്മമഠത്തിൽ ലത ചികിത്സയിലാണ്. സുമയുടെ ഭര്‍ത്താവ്: സജി. മക്കൾ: ആകാശ്, വൈഗ.
 

Advertisment