ബന്ധുവീട്ടില്‍ നിന്ന് തിരികെ മടങ്ങുന്നതിനിടെ അപകടം; ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 21കാരന് ദാരുണാന്ത്യം

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹരിപ്പാട്ടെ ബന്ധുവീട്ടില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം

New Update
deepu devarajan

ആലപ്പുഴ: വീയപുരം ഹൈസ്‌കൂളിന് സമീപം ഉച്ചയ്ക്ക് 12-ഓടെയുണ്ടായ വാഹനാപകടത്തില്‍ 21കാരന്‍ മരിച്ചു. എടത്വാ നെടുവംമാലിൽ എം സി ഭവനിൽ  ദീപു ആണ് മരിച്ചത്. ദേവരാജൻ, സിന്ധു എന്നിവരുടെ ഏകമകനാണ്.

Advertisment

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹരിപ്പാട്ടെ ബന്ധുവീട്ടില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment