ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ചതുപ്പിലേക്ക് ചരിഞ്ഞ് അപകടം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാരകത്തറ അമ്പലാശ്ശേരി കടവ് റൂട്ടിൽ തയ്യിൽ ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയെ മറികടക്കുമ്പോൾ തിട്ടയിടിഞ്ഞ് സമീപത്തെ ചതിപ്പിലേക്ക് ചരിയുകയായിരുന്നു. കൊല്ലം ചവറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.