ബൈക്ക് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചു, നഴ്‌സായ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

New Update
jithin madhu

ആലപ്പുഴ: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാങ്കാംകുഴി പുതുച്ചിറ ജിതിൻ നിവാസിൽ വിമുക്ത ഭടനായ മധുവിൻറെ മകൻ ജിതിൻ മധു (30) ആണ് മരിച്ചത്. 

Advertisment

കൂടെയുണ്ടായിരുന്ന തുഷാര ഭവനത്തില്‍ തുളസിധരന്‍ പിള്ളയുടെ മകന്‍ തരുണി (28)ന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ വെട്ടിയാര്‍ പ്രേംനാഥ് സ്മാരക ലൈബ്രറിയുടെ മുന്‍വശത്താണ് അപകടമുണ്ടായത്.

ഉടൻതന്നെ ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കോട്ടയത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ മെയിൽ നേഴ്സായി ജോലിചെയ്യുകയായിരുന്നു ജിതിൻ. ഭാര്യ: ശിശിര. ഏക മകള്‍ ഋതിക.

Advertisment