New Update
/sathyam/media/media_files/9XpGzB0TLDOFup3rIVtr.jpg)
ആലപ്പുഴ: ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീഡിയോഗ്രഫർ മരിച്ചു. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ. ബിജു (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപമാണ് അപകടമുണ്ടായത്.
Advertisment
ചികിത്സയിലായിരുന്ന ബിജു വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചു. എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us