അരൂക്കുറ്റി: അരൂക്കുറ്റി വടുതലയിൽ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വടുതലയിൽ കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന റിൻഷാദ് (36) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
അരുക്കുറ്റിയിൽ വച്ച് എതിരേ വന്ന ഇന്നോവ കാർ റിൻഷാദിന്റെ ബൈക്കിൽ ഇടിക്കുകയും തെറിച്ച് വീണ റിന്‍ഷാദിന്റെ ദേഹത്തുകൂടെ വണ്ടി കയറി ഇറങ്ങുകയുമായിരുന്നു.