ആലപ്പുഴ: വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്. റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
തിരുവല്ല - അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽ പാലത്തിന് കിഴക്കു ഭാഗത്തായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെയാണ് അപകടമുണ്ടായത്.