ചേ​ര്‍​ത്ത​ലയിൽ മി​നി​ലോ​റി​യി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

New Update
3535353

ചേ​ര്‍​ത്ത​ല: പൊ​ന്നാംവെ​ളി പ​ത്മാ​ക്ഷി ക​വ​ല​യ്ക്ക് സ​മീ​പം മി​നി​ലോ​റി​യി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ വെ​ളി​പ​റ​മ്പി​ല്‍ ഹൗ​സി​ല്‍ വി.​എ.​ജ​ലാ​ലു​ദ്ദി​ന്‍ (55) ആ​ണ് മ​രി​ച്ച​ത്.

Advertisment

ജ​ലാ​ല്‍ കാ​റ്റ​റിംഗ്​ ഉ​ട​മ​യാണ്​ ജ​ലാ​ലു​ദ്ദി​ന്‍. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. പൊ​ന്നാം വെ​ളി​യി​ലെ ഓ​ഡി​റ്റാ​റി​യ​ത്തി​ല്‍ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നു​ള്ള പാ​ച​ക ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​മിതവേഗത്തിൽ എ​ത്തി​യ മി​നി​ലോ​റി ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​റ​വൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Advertisment