ഹ​രി​പ്പാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

New Update
H

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ ഹ​രി​പ്പാ​ട് കെ​വി ജെ​ട്ടി വി​ല​ഞ്ഞാ​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

Advertisment

കൊ​ല്ല​ത്ത് നി​ന്നും രോ​ഗി​യു​മാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സും എ​റ​ണാ​കു​ള​ത്തു നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Advertisment