New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി സ്വദേശി ഷൈജുവാണ് പിടിയിലായത്.
Advertisment
അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നകളഞ്ഞ ഇയാളെ തകഴിയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
നെറ്റിയില്‍ പരിക്കേറ്റാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെയാണ് ഇയാള്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us