/sathyam/media/media_files/2024/11/24/Jkjj0ISjQmxND5HKWin8.jpeg)
ഡിസംബർ 18 അന്താരാഷ്ട്ര അറബിഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് മുൻഷീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം കായംകുളം ഗവ.എൽപിഎസിൽ സംഘടിപ്പിച്ചു.
വിവിധ സബ്ജില്ലകളിലെ വിജയികളാണ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തത്. കെ എ എം എ ജില്ല പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സഅദിയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം കായംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഷാമില അനിമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പാൾ ഡോ.കെ ജെ ബിന്ദു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. /sathyam/media/media_files/2024/11/24/u7jcDJCQTFky8BGQfblH.jpeg)
ക്വിസ് കൺവീനർ ഡോ. അനസ് എസ് ഫലപ്രഖ്യാപനം നടത്തി കെ എ എം എ സംസ്ഥാന സെക്രട്ടറി അനസ് എം അഷറഫ്,ജില്ല ട്രഷറർ സുമിമോൾ ഇ കെ, നിഹാദ് കെ എം, അജീല നദീറ ബീഗം വൈ, കെ,ഷംനാദ് എസ്,അശ്വിനി എസ്, തൗഫീഖ്, റീനമോൾ, ബീഗം ഫർസാന, ലത്തീഫ ബീവി,സീനത്ത് കെ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി.
വിജയികൾ
ആദ്യ മൂന്ന് സ്ഥാനക്കാർ
എൽപി വിഭാഗം
1.മുഹമ്മദ ഇസ് ലാഹ്
ഞാവക്കാട് LPS കായംകുളം
2.മുഹമ്മദ് റയ്യാൻ വി എസ്
മറ്റത്തിൽ ഭാഗം ഗവ.എൽപിഎസ് തുറവൂർ
3.മുഹമ്മദ് നബീൽ എസ്
ജി .യു. പി .എസ് പാനൂർക്കര
യുപി വിഭാഗം
1.ഫാത്തിമ നിഹ് ല കെ എച്ച്
എൻഐയുപിഎസ് വത്ത്നഗർ തുറവൂർ
2. അലീഫ എം എ
സെന്റ് തോമസ് എച്ച് എസ് എസ് കാർത്തികപളളി
3.നിദ നൗഫൽ എൻ
എൻ എസ് എസ് എച്ച് എസ് പുളളിക്കണക്ക്
എച്ച്എസ് വിഭാഗം
1.മുഹമ്മദ് ഫർഹാൻ
സെന്റ് തോമസ് എച്ച് എസ് എസ് കാർത്തികപളളി
2.അർഫിൻ എസ്
പഞ്ചായത്ത് എച്ച് എസ് പത്തിയൂർ
3.മുഹമ്മദ് സഫ് വാൻ എസ്
വിഎം എച്ച്എസ് കൃഷ്ണപുരം
സംസ്ഥാന തല മത്സരം ഡിസംബർ പതിനാലിന് പാലക്കാട് വച്ച് നടക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us