ഡി.കെ.ശിവകുമാര്‍ ഞായറാഴ്ച്ച ചേര്‍ത്തലയില്‍, കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം  ചെയ്യും

New Update
1983476-untitled-1.jpeg

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച വൈകിട്ട് 4.30ന് ചേര്‍ത്തല മുന്‍സിപ്പല്‍ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിയ്ക്കും.

Advertisment

കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സന്‍, കോട്ടയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍, മുസ്ലീം ലീഗ്  സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, ജില്ലയില്‍ നിന്നുള്ള മറ്റ് യുഡിഎഫ് നേതാക്കളും പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം ഡി.കെ. ശിവകുമാറും കെ.സി വേണുഗോപാലും ചേര്‍ന്നുള്ള റോഡ് ഷോ നടക്കും.

ചേര്‍ത്തല നിയോജക മണ്ഡലത്തിലെ അര്‍ത്തുങ്കല്‍, അരീപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലും കെസി ഞായറാഴ്ച്ച പര്യടനം നടത്തും. ഏപ്രില്‍ 8ന് രാവിലെ വെട്ടയ്ക്കല്‍ മണ്ഡലത്തിലെ ആറാട്ടുവഴിയില്‍ നിന്നും പര്യടനം ആരംഭിയ്ക്കും. മുഹമ്മ മണ്ഡലത്തിലെ കായിപ്പറം പൂജവെളിയില്‍ തിങ്കളാഴ്ച്ചത്തെ പര്യടനം സമാപിയ്ക്കും.

Advertisment