Advertisment

ചാമ്പ്യൻസ് ബോട്ട് ലീഗ്, കായംകുളം കായലിലെ ഡ്രജ്ജിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു

New Update
76ad2b20-ac96-445d-bd14-a66d9ceab835.jpeg

ആലപ്പുഴ: ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി കായംകുളം കായലിലെ ഡ്രജ്ജിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു. ജലോത്സവത്തിൽ പങ്കെടുക്കുന്ന ജലയാനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനു വേണ്ടിയാണ് ഡ്രജ്ജിംഗ് നടത്തുന്നത്. ജലവിഭവ വകുപ്പ് മെക്കാനിൽ വിഭാഗത്തിനാണ് ഡ്രജ്ജിംഗിന്റെ ചുമതല.  

ജലവിഭവ വകുപ്പിന്റെ ആലപ്പുഴ ഡിവിഷന്റെ കീഴിലുള്ള സിൽറ്റ് പുഷർ, ഡ്രജ്ജർ ഉപയോഗിച്ച് രണ്ട് ഘട്ടമായാണ്  പ്രവർത്തി പൂർത്തീകരിക്കുക. ആദ്യഘട്ടത്തിൽ സ്റ്റിറ്റ് പുഷർ ഉപയോഗിച്ച് കായലിൽ അടിഞ്ഞ് കൂടിയിട്ടുള്ള എക്കലും, മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത ശേഷം രണ്ടാം ഘട്ടത്തിൽ 6 മീറ്റർ വരെ താഴ്ത്താവുന്ന ഡ്രജ്ജറിലെ കട്ടർ  ഉപയോഗിച്ചാണ് ഡ്രജ്ജ് ചെയ്യുന്നത്.ഇങ്ങനെ ഡ്രെജ്ജ് ചെയ്യുന്ന മണ്ണും ,ചെളിയും കായലിൽ 500 മീറ്റർ ദൂരത്തേക്ക് പമ്പ് ചെയ്യുന്നു. 

കായലിലെ നീരൊഴുക്ക് സുഗമാക്കുന്നതിനും വെള്ളപ്പൊക്ക കെടുതികൾക്ക് ഒരു പരിഹാരം ആകും.എം. എൽ.എ എന്ന നിലയിലെ അഭ്യർത്ഥന പ്രകാരം ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തികൾ നടന്നുവരുന്നതെന്ന് അഡ്വ യു പ്രതിഭ എം എൽ എ അറിയിച്ചു,ആലപ്പുഴ ഡ്രജ്ജർ ഡിവിഷനിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ അസിസ്റ്റൻറ് എൻജിനീയർ സ്വരൂപ് എന്നിവരാണ് പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

#alappuzha
Advertisment