ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ്-2023 ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തോട് അനുബന്ധിച്ചുള്ള വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര കെ.പി.എ സി ജംഗ്ഷനിൽ നിന്നും ആരംഭിച്ചു വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജലോത്സനഗരിയിൽ എത്തിച്ചേർന്നു.
വർണ്ണാഭമായ ഘോഷയാത്രയിൽ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അണിചേർന്നു. സാംസ്കാരിക ഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എം.എൽ.എ അഡ്വ. യു പ്രതിഭയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിരവധി സാമൂഹ്യ - സാഹിത്യ -സാംസ്കാരിക - രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.