/sathyam/media/media_files/2025/09/08/deshiya-balashasthra-pareeksha-2025-09-08-19-04-37.jpg)
ആലപ്പുഴ: വിദ്യാർത്ഥികളുടെ വായനാശീലവും അന്വേഷണ തൃഷ്ണവും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ ശാസ്ത്രയുടെ നേതൃത്വത്തിൽ കാൻഫെഡും പി.ടി.ബി സ്മാരക ട്രസ്റ്റും ഇതരസാമൂഹ്യ വിദ്യാഭ്യാസ സംഘടനകളും ചേർന്ന് സർക്കാരിന്റെ അനുവാദത്തോടെ സംഘടിപ്പിക്കുന്ന പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്ടേഷൻആരംഭിച്ചു.
യു.പി/ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വന്തം വിദ്യാലയങ്ങളിൽ പരീക്ഷ സംഘടിപ്പിക്കാൻ താൽപര്യമുള്ള അദ്ധ്യാപകർ അധികൃതർ മുഖേന താഴെ പറയുന്ന ഫോൺ നമ്പറുകളിൽ സപ്തംബർ 8 മുതൽ 12 നകം പേർ രജിസ്റ്റർ ചെയ്യണം.
പ്രവാസി വിദ്യാർത്ഥികൾക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. "ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെ നിന്നും ഉത്തരങ്ങൾ ശേഖരിക്കാം "എന്ന രീതിയിൽ ഒന്നര മാസം കൊണ്ട് പൂർത്തിയാക്കേണ്ടുന്ന പരീക്ഷ സപ്തംബർ 15 നാണ് ആരംഭിക്കുക.
വായിക്കാനും വളരാനും കുട്ടികളെ സഹായിക്കാൻ താൽപര്യമുള്ള ആർക്കും ഈ പരിപാടിയിൽ സഹകരിക്കാം. ബന്ധപ്പെടേണ്ടുന്ന നമ്പർ - ആലപ്പുഴ: 9745177599.