/sathyam/media/media_files/2025/02/04/gSsUpNvvtvlt5rszc2hg.jpg)
ആലപ്പുഴ: 2025 ജനുവരി 1-ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 57,200 നിന്നാണ് എട്ടുമാസം കൊണ്ട് കാൽ ലക്ഷം രൂപയോളം വർദ്ധനയോടെ ഇന്ന് ഗ്രാമിന് 125 രുപയും പവന് 1000 രൂപയും വർദ്ധിച്ച് 80880 രൂപയിലേക്ക് തീ വിലയായി പൊൻവില കുതിച്ചുയർന്നത്.
രാജ്യാന്തര സ്വർണ വില ഡോളർ കുതിച്ചുയർന്നതിലാണ് സംസ്ഥാനത്തും സ്വർണ വില കുതിച്ചുയർന്നത്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങൾക്കെതിരെ തിരുവ പ്രഖ്യാപിച്ചതിലും യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് നിരക്ക് കുറയ്ക്കുന്നതിലുമാണ് രാജ്യാന്തര സ്വര്‍ണ വില വർദ്ധിച്ചത്.
യുഎസ് ട്രഷറി ബോണ്ട് ഉപേക്ഷിച്ച് വില കൂടിയ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചതും രാജ്യാന്തര സ്വർണ വില ക്രമാതീതമായി കൂടാൻ ഇടയായി.
2025 ജനുവരി 1-ന് 2619 ഡോളർ വിലയിൽ നിന്നാണ് 3654 ഡോളർ റെക്കോർഡിലേക്ക് ഇന്ന് രാജ്യാന്തര സ്വർണ വില കുതിച്ചുയർന്നത്. ഒരു ഔൺസ് (31.100 ഗ്രാം) സ്വർണത്തിന് എട്ട് മാസം കൊണ്ട് കുതിച്ചുയർന്നത് 1035 ഡോളറാണ് രാജ്യാന്തര സ്വർണ വില വർദ്ധിച്ചത്. ഇന്ത്യൻ കറൻസി ഡോളറുമായി മൂന്നു രൂപയുടെ തകർച്ച മാത്രമാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
സ്വർണ വില കുതിപ്പിൽ സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ കുറഞ്ഞ വിലയിൽ അഡ്വാൻസ് ബുക്കിംഗ് സ്വീകരിച്ചവർ പലരും ആശങ്കയിലാണ്. രാജ്യാന്തര സ്വര്‍ണ വില 4000 ഡോളറിലേക്ക് ഈ മാസവസാനം എത്തിച്ചേരുമെന്ന് നിഗമനത്തിലാണ് വ്യാപാരികൾ. സുരക്ഷിത നിക്ഷേപം സ്വർണമാണെങ്കിലും തൊട്ടാൽ പൊള്ളുന്ന വില കാരണം വ്യാപാരം മന്ദഗതിയിൽ ആണെന്ന് വ്യാപാരികൾ സൂചിപ്പിച്ചു.
വിവാഹ സീസണിലെ സ്വർണ്ണാഭരണ ആവശ്യക്കാർ വിലവർധന ആശ്ചര്യ മായി കാണുകയും വലിയ രീതിയിലെ ആശങ്കയിലുമാണ് ഉപഭോക്താക്കളെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ് സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ- ഭീമ ഗോവിന്ദനും, പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും പറഞ്ഞു.