New Update
/sathyam/media/media_files/2025/09/13/mes-alappuzha-district-2025-09-13-21-12-02.jpg)
എം.ഇ. എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡയമണ്ട് ജൂബിലി സമ്മേളനവും ഓണ സൗഹൃദ സമ്മേളനവും എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി കെ.കെ. കുഞ്ഞു മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു
എം.ഇ. എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡയമണ്ട് ജൂബിലി സമ്മേളനവും ഓണ സൗഹൃദ സമ്മേളനവും എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി കെ.കെ. കുഞ്ഞു മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: മുസ്ലീം സമുദായത്തെ പൊതു സമൂഹത്തിൽ വേട്ടയാടപ്പെടുകയാണന്ന് എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞു മെയ്തീൻ പറഞ്ഞു. എം.ഇ.എസ്. ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഡയമണ്ട് ജൂബിലി ആഘോഷവും ഓണ സൗഹൃദ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സുരക്ഷിതത്വം പോലും പാലിക്കപ്പെടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ വിചാരണ ചെയ്യാതെ ജയിലിൽ അടക്കുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ പരിരക്ഷ പോലും നിഷേധിപ്പെടുന്നു. ഭരണഘടന സ്ഥാപനങ്ങളും, ജുഡീഷറിയും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന രീതിയിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ വരെ വരുതിയിലാക്കിയ സാഹചര്യത്തിൽ സമുദായം ജാഗ്രതപുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അഡ്വ - എ.എ. റസ്സാക്ക് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ നെടുമുടി ഹരികുമാർ ഓണസന്ദേശം നൽകി. പ്രൊഫ.എ.ഷാജഹാൻ, എ.എം. നസീർ , അഡ്വ. ജി. മനോജ് കുമാർ, വി.ജി. വിഷ്ണു. തൈക്കൽ സത്താർ, കമാൽ മാക്കിയിൽ, നാസറുദീൻ കുഞ്ഞ്, മുഹമ്മദ് ഷഫീഖ്, മൈമൂന ഹബീബ്, ഡോ. ഫിറോസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.