New Update
/sathyam/media/media_files/2025/09/15/cpm-alappuzha-2-2025-09-15-22-20-30.jpg)
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലി സക്കറിയ ബസാർ ജംഗ്ഷനിൽ സമാപിച്ചു.
Advertisment
സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.പി പവനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി എം നേതാക്കളായ വി.റ്റി. രാജേഷ്, വി.ജി വിഷ്ണു, വി.എൻ വിജയകുമാർ, വി.എസ് മണി, കെ.ജെ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.