സ്വർണ്ണ വിലക്കയറ്റം ചെറുകിട വ്യാപാര മേഖലയിൽ വ്യാപാര പ്രതിസന്ധി സൃഷ്ടിച്ചു - സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സബിൽ രാജ്

author-image
കെ. നാസര്‍
New Update
akgsma alalplpuzha

ആലപ്പുഴ: അനിയന്ത്രിതമായ സ്വർണ്ണ വിലയിലുണ്ടായ മാറ്റം ചെറുകിട സ്വർണ്ണവ്യാപാര മേഖലയിൽ വ്യാപാര പ്രതിസന്ധി സൃഷ്ടിച്ചതായി സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സബിൽ രാജ് പറഞ്ഞു. 

Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജൂവലേഴ്സ് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സ്വർണ്ണവിലയിലുണ്ടായ വർദ്ധനവ് പരിഗണിച്ച് സ്വർണ്ണത്തിന് ഏർപ്പെടുത്തിയ മൂണ് ശതമാനം ജി.എസ്.ടി. ഒരു ശതമാനമായി കുറക്കണമെന്ന് ആവശ്യപ്പെട്ടു. 

എം.പി. ഗുരുദയാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പരമ്പരാഗത ആഭരണ നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്തുവരുന്ന, പി. ഗോവിന്ദരാജ്, പദ്മനാഭൻ ആചാരി, കണ്ണൻ കൃഷ്ണാലയം എന്നിവരെ ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ ആദരിച്ചു. 

ജില്ലാസെക്രട്ടറി കെ. നാസർ ജുവലേഴ്സ് ദിന സന്ദേശം നൽകി. കാർത്തിക രാജു, വിഷ്ണുസാഗർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ്. മുഹമ്മദ്, വനിത വേണു, മോഹൻ മണ്ണഞ്ചേരി, തമിഴ് വിശ്വകർമ്മ സമുദായം വൈസ് പ്രസിഡൻ്റ് സി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisment