രാജ്യാന്തര ജ്വല്ലറി ഫെയർ ലോഗോ പ്രകാശനം ചെയ്തു

രാജ്യത്തെ ആഭരണ നിർമ്മാതാക്കളെ കൂടാതെ ഇറ്റലി, ടർക്കി, ചൈന, യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ ആഭരണ നിർമ്മാതാക്കളും മൊത്ത വിതരണക്കാരും ഫെയറിൽ പങ്കെടുക്കും. 

author-image
കെ. നാസര്‍
New Update
akgsma alappuzha-2

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ രാജ്യാന്തര ജ്വല്ലറി ഫെയറിൻ്റെ ലോഗോ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദനും, പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും ചേർന്ന് ജെം ആൻ്റ് ജുവലറി ദേശീയ ചെയർമാൻ രാജേഷ് റോക്ക്ഡെക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ആലപ്പുഴ: ഒക്ടോബർ 31, മുതൽനവംബർ 2 വരെ അങ്കമാലി അഡ്ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര ജ്വല്ലറി ഫെയറിൻ്റെ ലോഗോ പ്രകാശനം ചെയ്തു. 

Advertisment

രാജ്യത്തെ ആഭരണ നിർമ്മാതാക്കളെ കൂടാതെ ഇറ്റലി, ടർക്കി, ചൈന, യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ ആഭരണ നിർമ്മാതാക്കളും മൊത്ത വിതരണക്കാരും ഫെയറിൽ പങ്കെടുക്കും. 

സ്വർണ്ണവിലയിലുണ്ടായ വർദ്ധനവ് മൂലം സാധാരണക്കാർക്ക് വാങ്ങുവാൻ കഴിയുന്ന രീതിയിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ എക്സിബിഷൻ്റെ പ്രത്യേകതയാണ്.  

22, 18, 14 കാരറ്റ് സ്വർണ്ണാഭരണങ്ങളും ഫെയറിൽ ഉണ്ടാകും. ബിസിനസ് ടു ബിസിനസ് മീ എന്ന നിലയിൽ സ്വർണ്ണവ്യാപാരികൾക്ക് മാത്രം ആണ് പ്രവേശനം. 

ലോഗോയുടെ പ്രകാശനം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദനും, പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും ചേർന്ന് സ്വർണ്ണവ്യാപാര മേഖലയിലെ ദേശീയ സംഘടനായ ജെം ആൻ്റ് ജുവലറി ദേശീയ ചെയർമാൻ രാജേഷ് റോക്ക്ഡെക്ക് നൽകി പ്രകാശനം ചെയ്തു.

ജി.ജെ.എസ് വൈസ് ചെയർമാൻ അവിനാശ് ഗുപ്ത, മുൻ ചെയർമാൻ. സുമേഷ് വ ധേര,തെയ്യാംബെഹ്റ . റോയി പാലത്ര .നസീർ പുന്നക്കൽ, ഹാഷിം കോന്നി, സുധീർ ഖാൻ എന്നിവർ പ്രസംഗിച്ചു.

Advertisment