ആലപ്പുഴ: ചെറുപ്പക്കാരിലെ ഹൃദരോഗവും കുഴഞ്ഞ് വീണുള്ള മരണവും സാധ്യതാപഠനം നടത്തണമെന്ന് മുൻ എം.പി എ.എം ആരിഫ് ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലാ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ്, നഗരസഭ ക്ലീനിങ്ങ് തൊഴിലാളികൾ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപിച്ച ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും വാക്കത്തോൺ ഫ്ലാഗ് ഓഫും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/09/29/walkthon-3-2025-09-29-16-50-43.jpg)
ഐ.എം.എ.ആലപ്പുഴ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ നടന്ന ഹൃദയഘാതപുനരുജീവന പരിശീലനം നൽകി.
ഹൃദയ ദിന സന്ദേശം ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ. എൻ. അരുൺ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ.ദീപ്തി അദ്ധ്യക്ഷത വഹിച്ചു.
ആർ.എം.ഒ ഡോ. മനീഷ് നായർ, സാഗര ആശുപത്രി സൂപ്രണ്ട് കെ.പി ദീപ, ഡോ. ബീന, നേഴ്സിങ്ങ് ഓഫീസർ പ്രിയ, നേഴ്സിങ്ങ് സൂപ്രണ്ട് ബിന്ദു എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/29/walkthon-2-2025-09-29-16-50-43.jpg)
കൂട്ടനടത്തത്തിന് ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ് .കവിത, ഐ.എം.എ. സംസ്ഥാന ജോ സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ഡോ. നിമ്മി അലക്സാണ്ടർ, റോട്ടറി ഗവർണർ, ബേബി കുമാരൻ, കെ. നാസർ, ആൻ്റണി മംഗലത്ത്, എം.പി. ഗുരു ദയാൽ, ടി. എസ്. സിദ്ധാർത്ഥൻ, എം.എസ്. നൗഷാദ് അലി, മുനിസിപ്പൽ ഹെൽത്ത് ഓഫീസർ, കെ.പി. വർഗീസ്, സി.ജയകുമാർ, റിനോഷ്, അനി കുട്ടൻ എന്നിവർ നേതൃത്യം നൽകി.