ആലപ്പുഴ: സങ്കരവൈദ്യം ഉൾപ്പെടെ ആരോഗ്യ മേഖലയെ തകർക്കുന്ന നയമാണ് രാജ്യത്തെ സർക്കാരിൻ്റേത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതികരിക്കാൻ ഡോക്ടര്‍ സമൂഹം രംഗത്തിറങ്ങണമെന്ന് ഐ.എം.എ മുൻ നാഷണൽ പ്രസിഡൻ്റും നാഷണൽ വക്കിംഗ് കമ്മറ്റി അംഗവുമായ ഡോ. ആർ.വി അശോകൻ ആവശ്യപ്പെട്ടു.
ഐ.എം.എ.ആലപ്പുഴ ജില്ലാ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. എൻ.അരുൺ അദ്ധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/29/dr-rv-ashokan-2-2025-09-29-18-30-36.jpg)
ഐ.എം.എം സംസ്ഥാന പ്രസിഡൻ്റ് ഡോ. എം.എൻ മേനോൻ, ഐ.എം.എ. 26-27 വർഷത്തെ പ്രസിഡൻ്റ് ഡോ. പി. ഗോപി കുമാർ, ഡോ: എം. ഇ. സുഗതൻ, ഡോ. കെ.കൃഷ്ണകുമാർ, ഡോ. കെ.പി. ദീപ, ഡോ. ഉണ്ണികൃഷ്ണകർത്ത, ഡോ. ഉമ്മൻ വർഗീസ്, ഐ.എം.എ. സീനിയർ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ആർ. മദനമോഹൻ നായർ, സംസ്ഥാന ജോ. സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ, ഡോ.സജികുമാർ, ഡോ.നവീൻ, ഡോ. ഗോൾഡി, ഡോ. അനിൽ എന്നിവർ പ്രസംഗിച്ചു.