/sathyam/media/media_files/Y5GdQgLwiNAuX6zlGHXA.jpg)
ഓച്ചിറ: ഓച്ചിറ 28-ാം ഓണ ഉത്സവവുമായി ബന്ധപ്പെട്ട് കൊല്ലം-ആലപ്പുഴ ജില്ലകളിൽ ഗതാഗതക്രമീകരണങ്ങൾ മൂന്നിന് രാവിലെ ആറുമുതൽ തുടങ്ങും.
ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് തട്ടാരമ്പലം, മാവേലിക്കര, കായംകുളം രണ്ടാംകുറ്റി, കറ്റാനം വഴി ചാരുംമൂട് എത്തി തെക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.
കെഎസ്ആർടിസി ബസുകൾ കായംകുളത്തുനിന്ന് കിഴക്കോട്ടുപോയി ചാരുംമൂട് എത്തി അവിടെനിന്ന് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.
കാറുകളടക്കമുള്ള ചെറിയ വാഹനങ്ങൾ കായംകുളത്തുനിന്ന് കെപി റോഡ് വഴി ചാരുംമൂട്, തഴവമുക്ക്, ചൂനാട്, മണപ്പള്ളി, അര മത്തുമഠം പുതിയകാവ് വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർകടവ് പാലം വഴി തീരദേശപാത വഴി അഴീക്കൽ എത്തി കായംകുളം വലിയഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗ ത്തേക്ക് പോകാം.
തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണ നല്ലൂർ, കുണ്ടറ, ഈസ്റ്റ്കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കായംകുളം വഴി എറണാകുളത്തിന് പോകുകയോ കെഎംഎംഎൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയോ കൊല്ലം മുതൽ കരുനാഗപ്പള്ളിവരെയുള്ള ഹൈവേ വികസിപ്പിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം ഗതാഗത നിയന്ത്രണം തീരുന്നമുറയ്ക്ക് യാത്ര തുടരുകയോ ചെയ്യാം.