പൊതുവിടങ്ങൾ വയോജന സൗഹൃദങ്ങളായി മാറണം: ഡോ. പദ്മകുമാർ

author-image
കെ. നാസര്‍
New Update
dr b padmakumar inauguration

ഹെൽത്തി ഏജ് മൂവ്മെൻ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ചവയാജദിനാചരണം ഗവ .മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ. നാസർ ചന്ദ്രദാസ് കേശവപിള്ള . നസീർ പുന്നക്കൽ, ചന്ദ്രശേഖരൻ നായർ എന്നിവർ സമീപം

ആലപ്പുഴ: പൊതുവിടങ്ങൾ വയോജ സൗഹൃദങ്ങളായി മാറണം ആശുപത്രികളിലും, ഓഫീസ് കളും പോലെയുളള പൊതുസ്ഥലങ്ങളിൽ വയോജന സൗഹൃദങ്ങളായി മാറണമെന്ന് ആലപ്പുഴ ഗവണ്മെൻ്റ് റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദമകുമാർ ആവശ്യപ്പെട്ടു. 

Advertisment

ഹെൽത്ത് ഏജ് മൂവ്മെൻ്റ് നേതൃത്വത്തിൽ മുനിസിപ്പൽ ശാന്തിമന്ദിരത്തിൽ സംഘടിപ്പിച്ചവയോ ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്വതന്ത്രമായും, സുരക്ഷിതമായ സഞ്ചരിക്കാനുള്ള ക്രമീകരണങ്ങൾ ഇത്തരം സ്ഥലങ്ങളിൽ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

ഹെൽത്ത് ഏജ് മൂവ്മെൻ്റ് സംസ്ഥാന കോ- ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാൻ നസീർപുന്നക്കൽ, സി ചന്ദ്രശേഖരൻ നായർ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി കെ. നാസർ എന്നിവർ പ്രസംഗിച്ചു.

Advertisment