ആലപ്പുഴ: ആലപ്പുഴ നഗരസഭ വയോജ ദിനാചരണ പരിപാടിയുടെ ഭാഗമായി ആലപ്പുഴയുടെ പുരാണ പുരുഷൻ എന്ന് സുകുമാർ അഴിക്കോട് വിശേഷിപ്പിച്ച ആലപ്പുഴയുടെ ഗുരുനാഥൻ കല്ലേലി രാഘവൻ പിള്ളയെ വയോജ ദിനാചരണത്തിൻ്റെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ കൗൺസിലർ ഹെലൻഫെർണാണ്ടസ്, രാഖി റെജി കുമാർ,എന്നിവർ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു.
1969 ൽ നഗരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ ചീഫ് എഡിറ്ററായി കല്ലേലി രാഘവൻ പിള്ളയായിരുന്നു ഈ സുവനീർ ഇന്ന് ഒരു റഫറൻസഗ്രന്ഥമായി മാറി.
ആലപ്പുഴയുടെ ചരിത്ര പുരാണമറിയാവുന്ന മറ്റൊരു വ്യക്തിയില്ല. അദ്ദേഹം എഴുതിയ നല്ല കുട്ടി എന്ന ബാലസാഹിത്യത്തിന് അവാർഡ് ലഭിച്ചിരുന്നു. 1985 ൽ ദേശീയ അദ്ധ്യാപക അവാർഡ് സ്വീകരിച്ച അദ്ദേഹം 90 വയസ്സ് വരെ ആലപ്പുഴയുടെ പൊതുരംഗത്ത് സജീവമായിരുന്നു.
ഇപ്പോൾ വീട്ടിൽ വിശ്രമിക്കുന്ന കല്ലേലി രാഘവൻ പിള്ളക്ക് 96 വയസ്സായി. ആദരിക്കാൻ നഗരസഭ ചെയർപേഴ്സൺ എത്തിയപ്പോൾ എന്നെ മറന്നില്ലല്ലോ എന്ന് നഗരസഭയുടെ സ്നേഹാദരവിന് നന്ദിരേഖപ്പെടുത്തി.