/sathyam/media/media_files/2025/10/05/kc-venugopal-mp-alappuzha-2025-10-05-17-57-09.jpg)
അത്താഴ കൂട്ടം ദശവാർഷിക ആഘോഷം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. പി. അനിൽകുമാർ, കെ. നാസർ, എം.പി. ഗുരുദയാൽ, നൗഷാദ് അത്താഴ കൂട്ടം, വാഹിദ് തഴകത്ത്, ഡോ.നെടുമുടി ഹരികുമാർ എന്നിവർ സമീപം
പുന്നപ്ര: കാരുണ്യം എത്തേണ്ട സ്ഥലം കണ്ടറിഞ്ഞ് എത്തിക്കുന്ന കാര്യത്തിൽ ആലപ്പുഴക്കാർ കാണിക്കുന്ന താല്പര്യം രാജ്യത്തിന് മാതൃകയാണന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. അത്താഴ കൂട്ടം ദശവാർഷിക ആഘോഷം പുന്നപ്ര മരിയ ദാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷമായി ജീവകാരുണ്യ പ്രവർത്തനം ഏറ്റ് എടുത്ത് നടത്തുന്ന അത്താഴ കൂട്ടം സുമനസ്സുകളുടെ സഹകരണം ഉറപ്പാക്കി കൊണ്ടുള്ള പ്രവർത്തനം ശ്ലാഘനീയമാണ്. 2200 ലേറെ ദിവസങ്ങളിൽ മുടക്കം കൂടാതെ അന്തിക്ക് ഭക്ഷണം കാത്ത് കഴിയുന്നവർക്ക് ഭക്ഷണം വിതരണം നൽകിയ ആലപ്പുഴ മാതൃകയാണന്ന് അദ്ദേഹം പറഞ്ഞു.
അത്താഴ കൂട്ടം പ്രസിഡൻ്റ് എം.പി. ഗുരുദയാൽ അദ്ധ്യക്ഷത വഹിച്ചു. ആനന്ദവല്ലി ബാലചന്ദ്രനെ ആദരിച്ചു. അത്താഴ കൂട്ടം വിഷൽ 2030 ലോഗോ കെ.സി.വേണുഗോപാൽ പ്രകാശനം ചെയ്തു.
അഗതിമന്ദിരം, ക്യാൻസർരോഗികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ക്യാൻ കെയർ പദ്ധതി എന്നിവയാണ് വിഷന്‍ 2030 ല്‍ പ്രാവര്‍ത്തികമാക്കുന്നത്.
അന്തിക്ക് പട്ടിണിയില്ലാതെ അന്തി ഉറങ്ങാം എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ അത്താഴ കൂട്ടം 2216 ദിനങ്ങളിൽ അത്താഴം വിളബി. ജനറൽ ആശുപത്രി, റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻൻ്റ് എന്നിവ കേന്ദ്രീകരിച്ച് ഭക്ഷണം വിളമ്പിയ അത്താഴ കൂട്ടം മരുന്നിന് വകയില്ലാത്ത രോഗികളെയും പഠിക്കാൻ കഴിവുള്ള വിദ്യാത്ഥികളെയും പട്ടിണി പാവങ്ങൾക്ക് ആശ്രയുമായ പ്രവർത്തനം ആണ് നടത്തിയത്.
നൗഷാദ അത്താഴ കൂട്ടം,കെ.നാസർ, പി അനിൽകുമാർ,ആനന്ദ് ബാബു ഷിജു വിശ്വനാഥ്, സിമി അഷറഫ്, വാഹിദ് തഴകത്ത് ,ഡോ.നെടുമുടി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.